കണ്ണൂര്‍: തളിപ്പറമ്പില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി എം.കെ. അബ്ദുല്‍ ലത്തീഫ് ഹലീമ ദമ്പതികളുടെ മകള്‍ ഫാത്തിമത്തുല്‍ ഫലാഹ(1) ആണു മരിച്ചത്. പാല് തൊണ്ടയില്‍ തങ്ങി ശ്വാസതടസം നേരിട്ടാണു മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. ഉടനെ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. സഹോദരങ്ങള്‍: ഫഹദ്, ഫരീദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: