തൃശൂര്‍: ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ മൂന്നാംമുറ പ്രയോഗിച്ച പോലീസുകാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പരോക്ഷ സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി പോലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.
ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പോലീസിനെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിച്ച് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്ത് നില്ക്കുന്ന പോലീസിനെയാണ് ആവശ്യം. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. ജനങ്ങളുടെ ജീവിതത്തിന് ഭംഗംവരുത്തുന്ന ഗുണ്ടാ, മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.
ജീവിത ഗുണമേന്മ ഉറപ്പാക്കാന്‍ ജാഗരൂകരായ പോലീസ് സേനയെയാണ് ആവശ്യം. ജനസൗഹൃദ രീതി വേണം. ആരെങ്കിലും പരാതിയുമായി വന്നാല്‍ അവരെ സഹായിക്കാനുള്ള മനസ് പോലീസിന് വേണം അഴിമതി രഹിത പ്രവര്‍ത്തനം നടത്താന്‍ പോലീസിന് നല്ല ധൈര്യം ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: