കണ്ണൂര്‍: ചാലക്കുന്നില്‍ കുറ്റിക്കാട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 3.30 ഓടെ പ്രദേശത്ത് കുറ്റിക്കാട്ടില്‍ തീപ്പിടിച്ചതിനെ തുടര്‍ന്ന് തീ അണക്കാനെത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാടിനുള്ളിലെ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു തലയോട്ടിയും മറ്റും. ആറുമാസം പഴക്കമുള്ള മൃതദേഹം അന്യസംസ്ഥാന തൊഴിലാളിയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നതായും സ്ഥലത്തെത്തി പരിശോധന നടത്തിയ എടക്കാട് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: