ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നമാമി ഗംഗാ പദ്ധതിയിലുള്‍പ്പെടുത്തി ദേശീയ ഗംഗാ ശുചീകരണ ദൗത്യത്തിനായി 2154.28 കോടി രൂപ അനുവദിച്ചു.
26 പദ്ധതികള്‍ക്കാണ് ഈ തുക. ഗംഗാ നദിയിലെ മാലിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നമാമി ഗംഗാ പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്ലാന്റുകള്‍ നിര്‍മിക്കും. ഗംഗ കടന്ന് പോകുന്ന നാല് സംസ്ഥാനങ്ങളിലെ അഴുക്കുചാല്‍ ശൃംഖല വികസിപ്പിക്കും.
ദിവസവും 188 ദശലക്ഷം ലിറ്റര്‍ മാലിന്യം കൈകാര്യം ചെയ്യാനാകുന്ന ശുചീകരണ പ്ലാന്റുകളാകും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ദല്‍ഹി സംസ്ഥാനങ്ങളിലായി നിര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: