മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഹാള്‍ ഉല്‍ഘാടനം

Sunday 9 April 2017 7:43 pm IST

മാനന്തവാടി :മാനന്തവാടി വ്യാപാരഭവനില്‍ പ്രത്യേകം സജ്ജീകരിച്ച മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ എക്‌സിക്യുട്ടീവ് ഹാളിന്റെ ഉല്‍ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഇന്ന്(തിങ്കള്‍) രാവിലെ 11 മണിക്ക് നിര്‍വ്വഹിക്കും. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് മുഖ്യാതിഥി ആണ്.വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ക്രിക്കറ്റ് ഫാസ്റ്റ് ബൗളര്‍ യൂസുഫ് .ക്രിക്കറ്റിലെ വുമണ്‍ ഓഫ് ദി ഇയര്‍ സജ്‌ന സജീവന്‍. കര്‍ഷക ദേശീയ പുരസ്‌കാര ജേതാവ് ഷാജി എളപ്പുപാറ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍.സെക്രട്ടരി ഒ.വി.വര്‍ഗീസ്. കെ.കുഞ്ഞിരായിന്‍ ഹാജി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപശശി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ്. കൗണ്‍സിലര്‍മാരായ ശോഭാ രാജന്‍.അഡ്വ.റഷീദ് പടയന്‍. തുടങ്ങിയവര്‍ സംസാരിക്കും.വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച്തുടര്‍ന്ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ ക്ലാസ് എടുക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.