കൂത്തുപറമ്പ്: വീട്ടില്‍ അതിക്രമിച്ച് കടന്ന് ചെടിച്ചട്ടികള്‍ നശിപ്പിച്ചതായി പരാതി. പൂക്കോട് കണ്ടച്ചാല്‍ ടി.പവിത്രന്റെ വീട്ടില്‍ കയറിയാണ് സിപിഎം പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. ശരത്ത്. നീധീഷ്. ആദര്‍ശ് .ഷാറൂണ്‍ എന്നിവരാണ് വിട്ടീല്‍ അതിക്രമിച്ച് കടന്ന് 20 ഓളം ചെടിചട്ടികള്‍ എടുത്ത് കൊണ്ടു പോകുകയും നശിപ്പിക്കുകയും ചെയ്തത്. പവിത്രന് ഇതുസംബന്ധിച്ച് കതിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. കോട്ടയം തൃക്കൈകൂന്ന് മഹാശിവക്ഷേത്രത്തിന്റെ സെക്രട്ടറിയാണ് പവിത്രന്. രാഷ്ട്രീയ വൈരാഗ്യം വെച്ചാണ് പവിത്രന്റെ വീടിന് നേരെ സിപിഎമ്മുകാര്‍ അതിക്രമം നടത്തിയെതെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: