ചെറുതുരുത്തി: കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ച് താഴപ്ര വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് തടഞ്ഞവര്‍ക്കെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് ബി.ജെ.പി ജനകീയ സമരം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി.ആര് രാജ്കുമാര് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി.പി സജിത് മുഖ്യ പ്രഭാഷണം നടത്തി. പി.കെ മണി, ഉല്ലാസ് ബാബു, വി.സി ഷാജി, വി.ടി പ്രകാശന്, മനോജ് മുണ്ടത്ത്, വി.നാരായണന്, കെ.കെ മുരളീധരന്, സി.വേലായുധന്, ജി.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഴിമാംപറമ്പ് ക്ഷേത്ര പരിസരത്തു നിന്ന് ചെറുതുരുത്തിയിലേയ്ക്ക് പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: