കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അഅബ്ദുള്ഖാദര് പടിയിറങ്ങുന്നു. വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്നും 14 ന് അദ്ദേഹം ഔദ്യോഗികമായി വിടപറയും. 2013 ഏപ്രില്‍ 15 ന് വിസി പദവിയെറ്റെടുത്ത അദ്ദേഹം നാല് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. കാഞ്ഞങ്ങാട് നെഹ്റഉ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരിക്കേയാണ് കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍ എന്ന ഖാദര്‍ മാങ്ങാട് വിസി പദവിയിലെത്തിയത്. 27 വര്‍ഷക്കാലം കോളേജധ്യപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വൈസ് ചാന്‍സിലര്‍ സ്ഥാനമേറ്റെടുത്തതു മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അധ്യാപക ജോലിയും ഗവേഷണവും ഒരേസമയം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ വിജിലന്‍സ് കഴിഞ്ഞ ദിവസം പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.
2015 മാര്‍ച്ച് മുതല്‍ നവംബര്‍വരെ കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ അധിക ചുമതലയും ഡോ.എം.കെ.അബ്ദുള്‍ഖാദര്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: