കണ്ണൂര്‍: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 13 മുതല്‍ 20 വരെ നടക്കും. 12 ന് വൈകുന്നേരം തിരുവത്താഴത്തിന് അരിയളവ്, ദിവസവും രാവിലെ 10.30 മുതല്‍ 12.30 വരെ പൊള്ളാച്ചി കതിരേശന് ആന്റ് പാര്‍ട്ടിയുടെ നാദസ്വരക്കച്ചേരിയും കലാമണ്ഡലം മാണി വാസുദേവ ചാക്യാരുടെ ചാക്യാര്‍കൂത്തും വൈകുന്നേരം 3.30 മുതല്‍ 5.30 വരെ സദനം രാമചന്ദ്രന് നയിക്കുന്ന മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പകയും കേളി, കൊമ്പുപറ്റ് എന്നിവയുണ്ടാകും. നിത്യേന വൈകുന്നേരം 6 ന് ഉത്സവം പുറത്തെഴുന്നളളത്തും രാത്രി 8 ന് ഉത്സവം പുറത്തെഴുന്നള്ളത്തും ഉണ്ടായിരിക്കും. 13 ന് രാത്രി 8 ന് മടത്തിലരയാല്ക്കല് പുറത്തെഴുന്നള്ളത്ത്, 14 ന് രാവിലെ 4.40 മുതല്‍ 5.14 വരെ വിഷുക്കണി, 6 ന് ഭജന്‍സ്, 7 ന് വീണക്കച്ചേരി, രാത്രി 8 ന് ചുണ്ട പറയാംകോട്ടം ക്ഷേത്രത്തിലേക്ക് ഉത്സവം എഴുന്നള്ളത്ത്, തുടര്‍ന്ന് ഗാനമേള, 1 ന് ചന്തം, 2 ന് നൃത്തം, 15 ന് രാത്രി 8 ന് ചെറുകുന്ന് ദേശവാസികളുടെ കാഴ്ചവരവ്, തുടര്‍ന്ന് ഗാനമേള, ചന്തം, തിടമ്പ്നൃത്തം, 16 ന് രാത്രി 8 ന് കണ്ണപുരം ദേശവാസികളുടെ കാഴ്ചവരവ്, കവിണിശ്ശേരിയിലേക്ക് എഴുന്നള്ളത്ത്, തുടര്‍ന്ന് സംഗീതവിരുന്ന്, ചന്തം, തിടമ്പ്നൃത്തം, 17 ന് രാത്രി 8 ന് ഇരിണാവ് ദേശവാസികളുടെ കാഴ്ചവരവ്, താവത്തേക്ക് ഉത്സവം എഴുന്നള്ളിപ്പ്, ചന്തം, തിടമ്പ്നൃത്തം, തുടര്‍ന്ന് ഗാനമേള, 18 ന് രാത്രി 8ന് ആയിരംതെങ്ങ് മുങ്ങം ഭാഗത്തേക്ക് ഉത്സവം എഴുന്നള്ളിപ്പ്, തുടര്‍ന്ന് ഗാനമേള, ചന്തം, തിടമ്പ്നൃത്തം, 19 ന് ഉച്ചക്ക് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 6 ന് പറശ്ശിനി മടപ്പുര വക കാഴ്ചവരവ്, പാപ്പിനിശ്ശേരിയിലേക്ക് ഉത്സവം എഴുന്നള്ളിപ്പ്, തുടര്‍ന്ന് ഗാനമേള, ചന്തം, 20 ന് രാവിലെ 4 ന് ചിറ പ്രദക്ഷിണം, 4.30 ന് തിടമ്പ്നൃത്തം, 5.30 ന് വെടക്കോട്ടയില് എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, 6 ന് അകത്തെഴുന്നള്ളത്ത്, രാത്രി 10 മണിക്ക് കളത്തിലരിയും പാട്ടും എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: