ശമ്പളകുടിശിഖ പിഎഫില്‍ ലയിപ്പിക്കരുത്: എന്‍ടിയു

Sunday 9 April 2017 9:10 pm IST

ആലപ്പുഴ: ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിഖ പിഎഫില്‍ ലയിപ്പിക്കുവാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് എന്‍ടിയു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 2014 ജൂലൈ മുതല്‍ 2016 ജൂണ്‍ വരെയുള്ള പത്തൊമ്പത് മാസത്തെ കുടിശ്ശിഖ നാലു ഗഡുക്കളായി 2017 ഏപ്രില്‍ മുതല്‍ നല്‍കാമെന്നുള്ള മുന്‍ സര്‍ക്കാറിന്റെ തീരുമാനം, ഇടതു സര്‍ക്കാര്‍ തിരുത്തി കുടിശ്ശിഖ പിഎഫില്‍ ലയിപ്പിക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ മാറ്റം സര്‍ക്കാര്‍ദ്യോഗസ്ഥരിലും അദ്ധ്യാപകരിലും നിരാശയുണ്ടാക്കുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ശമ്പളപരിഷ്‌ക്കരണ കുടിശ്ശിഖ രൊക്കം പണമായി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എയിഡഡ് സ്‌കൂള്‍ സ്റ്റാഫിന്റെ പിഎഫില്‍ നിന്നും ലോണ്‍ അനുവദിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കണം. എട്ടു പത്തും മാസങ്ങളായി അപേക്ഷിച്ചവര്‍ കാത്തിരിക്കുകയാണ്. ഇത്തരം കാലതാമസം ഒഴിവാക്കി അപേക്ഷിച്ചാലുടന്‍ തന്നെ പിഎഫില്‍ നിന്നും ലോണ്‍ ലഭിക്കുന്നതിനാവശ്യമായ നടപടി എത്രയും പെട്ടന്ന് ഉണ്ടാകണമെന്നും ഈ വിഷയത്തില്‍ ആലപ്പുഴ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും എന്റ്റിയു ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെ.ഹരീഷ്‌കുമാര്‍ അദ്ധ്യക്ഷനായ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗങ്ങളായ കെ.മധുസൂദനന്‍പിള്ള, മനോജ് കുമാര്‍, ജില്ലാ സെക്രട്ടറി പി.പി. പ്രവീണ്‍, ട്രഷറര്‍ ഹരി.എസ്.നായര്‍, സുരേഷ് കുമാര്‍, ഉമാദേവി, ഗിരി അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.