ആലപ്പുഴ: ജില്ലാ കളക്ടറുടെ താലൂക്ക്തല പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പര്‍ശം പത്തിന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ നടക്കും. കുട്ടനാട് താലൂക്കിലെ പൊതുജനങ്ങളുടെപരാതികളും അപേക്ഷകളും ജില്ലാ കളക്ടര്‍ നേരിട്ട് സ്വീകരിക്കും. ധനസഹായ വിതരണം, ആനുകൂല്യങ്ങളുടെ വിതരണം, സര്‍വേ പരാതികളുടെ പരിഹാരം എന്നിവ തല്‍സമയം നടത്തും. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ അപേക്ഷകളിന്മേല് അടിയന്തര തീര്‍പ്പ് ആണ് ലക്ഷ്യമിടുന്നത്. തീര്‍പ്പാക്കാത്ത ഫയലുകള്‍ ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധിച്ച് തീരുമാനം എടുക്കും. രാവിലെ 8.30 മുതല്‍ പുതിയ പരാതികളുടെ രജിസ്ട്രേഷന് ആരംഭിക്കും. രാവിലെ തന്നെ ഓണ്‍ലൈനില്‍ പരാതികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: