കോട്ടയം: പുതിയതായി ആരംഭിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകളില്‍ കോടതിവിധി മൂലം തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്ന് ഓള് കേരളാ ബാര്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷന് ജില്ലാ കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്ടലുകള്‍ അടച്ചു പൂട്ടപ്പെട്ടതോടെ ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ പട്ടിണിയിലാണ്. മുപ്പതിനായിരത്തോളം തൊഴിലാളികളാണ് ദുരിതക്കയത്തിലേക്കു വലിച്ചെറിയപ്പെട്ടത്. ഒരു ഡസനിലധികം തൊഴിലാളികള്‍ കടക്കെണിമൂലം ഇതിനോടകം ആത്മഹത്യ ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയതായി ആരംഭിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകളില്‍ തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുകയെന്നത് ഭരണ കൂടത്തിന്റെ ബാധ്യതയാണെന്നും അസോസിയേഷന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: