കോട്ടയം: ശ്രീരാമ നവമി ആഘോഷം 11ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന് മൈതാനിയില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നടക്കും. സന്യാസി ശ്രേഷ്ഠന്മാരും സാംസ്കാരിക ആചാര്യന്മാരും പങ്കെടുക്കും. മഹാസത്സംഗം, രാമായണ പാരായണം, നാരായണീയ പാരായണം, നാമഘോഷ ലഹരി എന്നിവയാണ് പരിപാടികള്‍. കര്‍സേവകരെയും രാമായണ പാരായണ കലാകാരന്മാരെയും ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: