കോട്ടയം: കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം യുവാവിനെ ആക്രമിച്ച നാലംഗ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്റെ കൂട്ടാളികളാണ് പിടിയിലായവര്‍. സംക്രാന്തി സ്വദേശി ഷൈമോന്‍(26),പാറമ്പുഴ സ്വദേശി തനുജോസഫ് (28),നട്ടാശേരി സ്വദേശി ജോര്‍ജ് എന്ന് വിളിക്കുന്ന ജോഷി (33),കുമാരനെല്ലൂര്‍ സ്വദേശി പ്രജീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച എസ്.എച്ച്.മൗണ്ട് ഭാഗത്ത് വച്ച് ഇവരുടെ എതിര് സംഘത്തിലുള്ള കുമാരനെല്ലൂര്‍ പൊട്ടങ്ങയില് വിനോദിനെയാണ് ആക്രമിച്ചത്. ആക്രമണത്തിന് ശേഷം മൊബൈല്‍ ഫോണും പണവും കവര്‍ന്നു. നിരവധി ക്രിമനല്‍, കഞ്ചാവ് കേസുകളില്‍ പ്രതികളായ ഇവര്‍ അരുണ്‍ ഗോപന്റെ സഹായികളായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, ഗാന്ധിനഗര്‍ എസ്.ഐ അജിത് കുമാര്‍, ഷാഡോ പോലീസ് സേനാംഗങ്ങളായ അജിത്, ബിജുമോന് നായര്‍, ഷിബുക്കുട്ടന്,സജികുമാര്‍, വര്‍ഗീസ്, ഷിജിമോന്‍, ശ്യാം, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: