ജിപ്മര്‍ എന്‍ട്രന്‍സ് ജൂണ്‍ 4 ന്

Tuesday 23 May 2017 2:03 pm IST

മിതമായ ഫീസ് നിരക്കില്‍ മികച്ച സൗകര്യങ്ങളോടെ 'എംബിബിഎസ്' പഠനത്തിന് ചുണക്കുട്ടികള്‍ക്ക് ജിബ്‌റിന്റെ പുതുച്ചേരി, കാരയ്ക്കല്‍ കാമ്പസുകളില്‍ അവസരം. കേന്ദ്രസര്‍ക്കാരിന് കീഴിലാണ് 'ജിപ്മര്‍' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പ്രവര്‍ത്തിക്കുന്നത്. 2017 ജൂലായിലാരംഭിക്കുന്ന എംബിബിഎസ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ നാലിന് ദേശീയതലത്തില്‍ നടക്കും. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് മെയ് മൂന്ന് വൈകിട്ട് അഞ്ച് മണിവരെ സമയമുണ്ട്. സീറ്റുകള്‍: പുതുച്ചേരി-150, കാരയ്ക്കല്‍-50 യോഗ്യത: പ്രായം 2017 ഡിസംബര്‍ 31 ന് 17 വയസ്സ് തികയണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിജയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/ഒബിസി/ഒപിഎച്ച് വിഭാഗക്കാര്‍ 40% മാര്‍ക്ക് മതി. ജനറല്‍ ഒപിഎച്ച് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 45% മാര്‍ക്ക് വേണം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. അപേക്ഷാ ഫീസ്: 1200 രൂപ. എസ്‌സി/എസ്ടി-1000 രൂപ. എന്‍ആര്‍ഐ/ഒസിഐ-2500 രൂപ. ഒപിഎച്ച് വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരം അടയ്ക്കാം. അപേക്ഷ: www.jipmer.edu.in എന്ന വെബ്‌സൈറ്റില്‍ 'Apply online MBBS Admission 2017' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹാള്‍ ടിക്കറ്റ് മെയ് 22 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്‍ട്രന്‍സ് പരീക്ഷ: ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് ആകൃതിയിലുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് ലാംഗുവേജ് കോംപ്രിഹെന്‍ഷന്‍, ലോജിക്കല്‍ ആന്റ് ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് മേഖലകളില്‍ നിന്നും ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്ക്കില്ല. നെഗറ്റീവ് മാര്‍ക്കില്ല. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവ ടെസ്റ്റ് സെന്ററുകളായിരിക്കും. മെരിറ്റ് ലിസ്റ്റ്: ടെസ്റ്റില്‍ പരീക്ഷാര്‍ത്ഥി നേടുന്ന പെര്‍സെന്റൈയില്‍ സ്‌കോര്‍ പരിഗണിച്ചാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുക. യോഗ്യത നേടുന്നതിനുള്ള മിനിമം പെര്‍സെന്റൈയില്‍ UR/OCI/N-RI50, UROPH45, SC/ST/OBC/OPH/40. കാറ്റഗറി അടിസ്ഥാനത്തിലുള്ള മെരിറ്റ് ലിസ്റ്റുകള്‍ ജൂണ്‍ 19 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ കൗണ്‍സലിംഗ് ജൂണ്‍ 27 മുതല്‍ 30 വരെ. ഫീസ് നിരക്ക്: അഡ്മിഷന്‍ ഫീസ് (ഒറ്റത്തവണ) 4000 രൂപ. വാര്‍ഷിക അക്കാദമിക് ഫീസ് 1400 രൂപ. സ്റ്റുഡന്റ് അസോസിയേഷന്‍ ഫീസ്-2000 രൂപ. വാര്‍ഷിക ഐടി ചാര്‍ജ്ജ്-2000 രൂപ. ലേണിങ് റിസോഴ്‌സ് ഫീസ്-2000 രൂപ. വാര്‍ഷിക ഐടി ചാര്‍ജ്-2000 രൂപ. ലേണിങ് റിസോഴ്‌സ് ഫീസ്-2000 രൂപ. കോര്‍പ്പസ് ഫണ്ട്-70 രൂപ. ആകെ 11470. എന്നാല്‍ എന്‍ആര്‍ഐ/ഒസിഐ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ 75000 യുഎസ് ഡോളര്‍ ഒറ്റത്തവണ ഫീസായി നല്‍കണം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. വെബ്‌സൈറ്റ്: ംംം.ഷശുാലൃ.ലറൗ.ശി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.