മാന്നാര്‍: സിപിഐയില്‍ കടുത്ത വിഭാഗിയത ജില്ലാ നേതൃത്വം ഒരു വിഭാഗം നേതാക്കളേ തെരഞ്ഞുപിടിച്ചു വെട്ടിനിരത്തുവാന്‍ തുടങ്ങി. സിപിഐ മാന്നാര്‍ മണ്ഡലം കമ്മറ്റിയിലാണ് വെട്ടിനിരത്തല്തുടങ്ങിയത്.
തുടക്കത്തില്‍ മണ്ഡലം സെക്രട്ടറിയായിരുന്ന ആര്.ഗോപാലകൃഷ്ണപ്പണിക്കരെ തല്‍സ്ഥാനത്തു നിന്നു നീക്കിക്കൊണ്ടാണ് വിഭാഗിയതയുടെ ഭാഗമായുള്ള വെട്ടിനിരത്തല്‍ ആരംഭിച്ചത്. കഴിഞ്ഞദിവസം സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്തു കൂടിയ മണ്ഡലം കമ്മറ്റി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അഭിലാഷിനെ തല്‍സ്ഥാനത്തു നിന്നു മാറ്റുകയും മണ്ഡലം സെക്രട്ടറിയേറ്റ് പിരിച്ചുവിടുകയും ചെയ്തു.
ജില്ലാ നേതൃത്വത്തിലെ ചിലരാണ് വിഭാഗീയതയ്ക്ക് പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ദിര്‍ഘകാലമായി പാര്‍ട്ടിയുടെ നേതൃനിരയിലും ബുധനൂര്‍ പഞ്ചായത്ത് മെമ്പറായും അധ്യാപക സംഘടനാ നേതാവുമായിരുന്ന ആര്.ഗോപാലകൃഷ്ണപ്പണിക്കരെ വെട്ടിമാറ്റി പകരം ചെന്നിത്തല സ്വദേശിയായ ഹരികുമാറിനെ സെക്രട്ടറിയാക്കുവാനാണ് ജില്ലാ നേതൃത്വം തയ്യാറായത്. ഈ നിര്‍ദേശത്തെ ഒരു വിഭാഗം ഏതിര്‍ത്തതോടെ തിരുമാനം നടപ്പിലാക്കുവാന്‍ കഴിയാതെ മടങ്ങിപ്പോയി. പിന്നീട് ജില്ലാ നേതൃത്വം ജില്ലാ നേതാവായ എന്‍.രവിന്ദ്രനെ സെക്രട്ടറിയാക്കുകയും വെട്ടിനിരത്തല്‍ ആരംഭിച്ചത്. ഈ അടുത്ത കാലത്തായി സിപിഐ ജില്ലാ നേതൃത്വത്തില്‍ രൂപം കൊണ്ട വിഭാഗിയത മറനിക്കി പുറത്തു വന്നതാണ് കുട്ടത്തോടെ നേതാക്കളെ വെട്ടിനിരത്തുവാന്‍ തുടങ്ങിയത്. വിഭാഗിയത കടുത്തതോടെ മറുവിഭാഗം പാര്‍ട്ടി വിടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: