ഓട്ടോയില്‍ കടത്തിയ വിദേശ മദ്യം പിടികൂടി

Sunday 9 April 2017 9:56 pm IST

ചേര്‍ത്തല: ഓട്ടോറിക്ഷയില്‍ അനധികൃതമായി കടത്തിയ 10 ലിറ്റര്‍ വിദേശ മദ്യം പൊലീസ് പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പാതിരപ്പള്ളി കല്ലുപുരയ്ക്കല്‍ സുനില്‍(36)നെയാണ് അര്‍ത്തുങ്കല്‍ എസ്‌ഐ സി.ഡി. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെ തീരദേശ റോഡില്‍ മാരാരിക്കുളം ജനക്ഷേമം ജംഗ്ഷനില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പിന്‍തുടര്‍ന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. അരലിറ്ററിന്റെ ഇരുപത് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ചാക്കില്‍ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്. ആലപ്പുഴ കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്ക് അന്ധകാരനഴിയില്‍ പുതിയതായി തുറന്ന ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്ന് വാങ്ങിയതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഡീഷല്‍ എസ്‌ഐ ഉല്ലാസ്, എഎസ്‌ഐ ബാബു, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.