ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ (ഐഎംയു) അഞ്ച് കാമ്പസുകളിലും 24 അഫിലിലേറ്റഡ് കോളേജുകളിലും ജൂലായില്‍ ആരംഭിക്കുന്ന വിവിധ പ്രൊഫഷണല്‍ ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (സിഇടി) മെയ് 27 ന് ദേശീയതലത്തില്‍ നടക്കും. ഉച്ചക്കുശേഷം 2മുതല്‍ 5 മണിവരെയാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളായിരിക്കും.
‘ഐഎംയു-സിഇടി 2017’ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മെയ് 8 വരെ സമയമുണ്ട്. രജിസ്ട്രേഷന് ഫീസ് 1000 രൂപ. പട്ടികജാതിവര്ഗ്ഗക്കാര്ക്ക് 700 രൂപ മതി. www.imu.edu.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
ഐഎംയു കാമ്പസുകളും കോഴ്സുകളും
ഐഎംയു കൊച്ചി– ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ് (40 സീറ്റുകള്‍), ബിഎസ്സി നോട്ടിക്കല്‍ സയന്‍സ് (40), ബിബിഎ ലോജിസ്റ്റിക് റീട്ടെയിലിംഗ് ആന്റ് കൊമേഴ്സ് (40), എംബിഎ ഇന്റര്‍നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ് (30), എംബിഎപോര്ട്ട് ഷിപ്പിംഗ് മാനേജ്മെന്റ് (30).
ഐഎംയു ചെന്നൈ– ബിഎസ്സി നോട്ടിക്കല്‍ സയന്‍സ് (120), ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് (40), ബിബിഎ ലോജിസ്റ്റിക് റീട്ടെയിലിംഗ് ആന്റ് ഇ കൊമേഴ്സ് (60), എംഎസ്സി കമേര്‍ഷ്യല്‍ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് (30), എംബിഎ ഇന്റര്‍നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്(45), എംബിഎ പോര്‍ട്ട് ആന്റ് ഷിപ്പിംഗ് മാനേജ്മെന്റ് (30).
ഐഎംയു വിശാഖപട്ടണം– ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ് (40), എംടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയിറിംഗ് (20), എംടെക് ഡ്രഡ്ജിംഗ് ആന്റ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് (20).
ഐഎംയു മുംബൈ: ബിടെക് മറൈന്‍ എന്‍ജിനീയറിംഗ് (80), ബിഎസ്സി നോട്ടിക്കല്‍ സയന്‍സ് (180), ബിഎസ്സി മാരിടൈം സയന്‍സ് (40), ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് (40), എംഎസ്സി കമേര്‍ഷ്യല്‍ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് (30).
ഐഎംയു കൊല്‍ക്കത്ത: ബിടെക് മറൈന്‍ എന്‍ജിനീയറിംഗ് (286), എംടെക് മറൈന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ് (20), എംബിഎ ഇന്റര്‍നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് ആന്റ് ലോജിസ്റ്റിക്സ് (15).
പ്രവേശന യോഗ്യതാ മാനദണ്ഡങ്ങള്‍, എന്‍ട്രന്‍സ് പരീക്ഷാ സിലബസ്, തെരഞ്ഞെടുപ്പ് രീതി ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് www.imu.edu.in എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: