ശ്രദ്ധിക്കാന്‍

Tuesday 23 May 2017 1:37 pm IST

സെന്‍ട്രല്‍ യൂണിവേഴ്‌സ്റ്റികളുടെ കോമണ്‍ എന്‍ട്രസ്ര് ടെസ്റ്റ് (CUCET2017)- മെയ് 17, 18 തീയതികളില്‍ ദേശീയതലത്തില്‍ നടക്കും. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 14 വരെ. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ പത്ത് കേന്ദ്രസര്‍വ്വകലാശാലകളുടെ അണ്ടര്‍ഗ്രാഡുവേറ്റ്, ഇന്റിഗ്രേറ്റഡ് പ്രോഗ്രാമുകളിലും പിജി, എംടെക്, ബിഎസ്, എംഎസ്, എം.ഫാര്‍മ, എംഫില്‍, പിച്ച്ഡി പ്രോഗ്രാമുകളിലുമാണ് പ്രവേശനം. www.cucet2017.co.in കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 2016-17 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 1000 സ്‌കോളര്‍ഷിപ്പുകള്‍ലഭ്യമാണ്. www.kshec.kerala.gov.in വെല്ലൂര്‍ ക്രിസ്ത്യന്‍കോളേജിലെ എംബിബിഎസ്, ബിഎസ്‌സി നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ ഉള്‍പ്പെടെ ഇക്കൊല്ലത്തെ ്രപവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ജൂണ്‍ 15 വരെ. http://admissions.cmcvellore.ac.in തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഏപ്രില്‍ 12 വരെ. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.www.cds.edu.

  • ഐഐടി മദ്രാസില്‍ എംടെക് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേഷ ഏപ്രില്‍ 15 വരെ. വിവിധ ഡിസിപ്ലിനുകളിലായി 502 സീറ്റുകളുണ്ട്. ഹാഫ്‌ടൈം ടീച്ചിംഗ് അസിസ്റ്റന്റ്ഷിപ്പായി ്രപതിമാസം 12400 രൂപ വരെ ധനസഹായം ലഭിക്കും.  http://mtech-adm.iitm.ac.in
  • ഐഐടി ഖരാഗ്പൂര്‍ ഇക്കൊല്ലം നടത്തുന്ന ജേയിന്റ് എംടെക്/എംസിവി-പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 21 വരെ. എംടെക്/എംസ്‌സി കോഴ്‌സുകള്‍ക്ക് 12400 രൂപയും പിഎച്ച്ഡിക്ക് 16400 രൂപയും അസിസ്റ്റന്റ്ഷിപ്പായി ലഭിക്കും. http://gate.iitkgp.ac.in/jmp
  • പൂനെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ എം.ടെക് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 22 വരെ. www.diat.ac.in
  • ഉത്തര്‍പ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമി (IGRUA) നടത്തുന്ന കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സ് പരിശീലനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 22 വരെ. പ്ലസ്ടു/തുല്യ പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍ കുറയാതെ നേടി വിജയിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 150 സീറ്റുകളുണ്ട്. സെലക്ഷന്‍ ടെസ്റ്റ് തിരുവനന്തപുരം, എറണാകുളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ മെയ് 14 ന്. മൊത്തം ട്രെയിനിങ് ഫീസ് 38 ലക്ഷം രൂപ. www.igrua.gov.in
  • ജിപ്‌മെര്‍ പുതുച്ചേരിയുടെ മെഡിക്കല്‍ പിജി എന്‍ട്രന്‍സ് പരീക്ഷ മെയ് 21 ന് ദേശീയതലത്തില്‍ നടക്കും. എംഡി/എംഎസ് കോഴ്‌സുകളിലാണ് പ്രവേശനം. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 19 വരെ. മിതമായ ഫീസ് നിരക്കാണ് ഇവിടെയുള്ളത്. www.jipmer.edu.in
  • ഇന്ത്യയിലെ 55 ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്ന ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (NCHMJEE 2017) ഏപ്രില്‍ 29 ന്. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 14 വരെ. http://nchm.nic.in/
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ഐഐടിടിഎം) ഗ്വാളിയര്‍, ഭുവനേശ്വര്‍, നോയിഡ, നെല്ലൂര്‍, ക്യാമ്പസുകളിലായി നടത്തുന്ന രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എംബിഎ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ മെയ് 12 വരെ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. ഐഐടിടിഎമ്മിന്റെ ബിബിഎ ടൂറിസം ആന്റ് ട്രാവല്‍ കോഴ്‌സില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മെയ് 19 വരെ. www.iittm.net
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.