തകഴി സാഹിത്യോത്സവം ഇന്നാരംഭിക്കും

Sunday 9 April 2017 9:57 pm IST

ആലപ്പുഴ: തകഴി സാഹിത്യോത്സവം ശങ്കരമംഗലത്ത് ഇന്ന് ആരംഭിച്ചു, 17നു സമാപിക്കും. ഇന്ന് രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ തുടങ്ങും. ആലപ്പുഴ എസ്ഡി കോളജ് മലയാളം വിദ്യാര്‍ത്ഥികളുടെ സാഹിത്യ കൂട്ടായ്മ വായനക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ തകഴി കഥകള്‍ വായിച്ചു ചര്‍ച്ച നടത്തും. രണ്ടിനു സാഹിത്യോത്സവം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി അദ്ധ്യക്ഷത വഹിക്കും. 11ന് അഞ്ചിനു തകഴിയും മലയാള സിനിമയും സെമിനാര്‍ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു തകഴി ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടാകും. ചലച്ചിത്രമേളയുടെ ഭാഗമായി ഏഴിന് ഒഴിവു ദിവസത്തെ കളി എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. 12നു മൂന്നിനു യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കായി കഥാരചന മത്സരം. 5.30നു പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ തകഴി സാഹിത്യത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട് വിഷയത്തില്‍ സെമിനാര്‍ നടക്കും. ആറിനു ശങ്കരമംഗലത്ത് ബഷീര്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും. ഏഴിനു ചെമ്മീന്‍ സിനിമ പ്രദര്‍ശനവും ഉണ്ടാകും. 13നു മൂന്നിനു ശങ്കരമംഗലത്ത് യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കു കവിത രചനാ മത്സരം നടത്തും. അഞ്ചിനു കട്ടക്കുഴി ഭാരത് ഗ്രന്ഥശാലയില്‍ തകഴി കുട്ടനാടിന്റെ ചരിത്രകാരന്‍ വിഷയത്തില്‍ സെമിനാര്‍ നടക്കും. ആറിനു ശങ്കരമംഗലത്ത് വയലാര്‍ ഡോക്യുമെന്ററി പ്രദര്‍ശനവും തുടര്‍ന്നു അരണി സിനിമ പ്രദര്‍ശനവും ഉണ്ടാകും. 14നു മൂന്നിനു ശങ്കരമംഗലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിങ് മത്സരം. അഞ്ചിനു പുന്നപ്ര പബ്ലിക് ലൈബ്രറിയില്‍ ചെമ്മീന്‍ കൃതിയും കാലവും വിഷയത്തില്‍ സെമിനാര്‍. ആറിനു ശങ്കരമംഗലത്ത് കാവാലം ഡോക്യുമെന്ററി. 15നു മൂന്നിനു വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം നടക്കും. അഞ്ചിനു കാവ്യസംഗമം രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും. 16നു മൂന്നിനു വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടക്കും. 4.30നു സാഹിത്യ സദസ് കലവൂര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്യും. 17നു 3.30നു ജന്മദിന ഘോഷയാത്ര ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്ന് ആരംഭിക്കും. 4.30നു സമാപന സമ്മേളനം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.