ദുബായ്: ദൂബായ് വര്‍ഖയില്‍ വില്ലയ്ക്ക് തീപിടിച്ച് അഞ്ച് വയസുകാരി മരിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെ രണ്ടു നിലകളുള്ള വില്ലയ്ക്ക് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സാണ് തീകെടുത്തിയത്.
തീപിടുത്തത്തിനിടയിലെ കനത്ത പുക ശ്വസിച്ചതാണ് പെണ്‍കുട്ടിയുടെ മരണകാരണം. വീട്ടിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: