അബുദാബി: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതിന് അബുദാബി കോടതി ഭര്‍ത്താവിനെ മൂന്നുമാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കഴിഞ്ഞ വര്‍ഷമാണ് സംഭവം. തന്റെ കിടക്കയില്‍ കുഞ്ഞ് കിടന്നുറങ്ങിയെന്ന് ആരോപിച്ചാണ് ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചത്.
ഇതിനെതിരെ അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു. ഇതുമൂലം യുവതിക്ക് 20 ദിവസത്തോളം ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല. ശിക്ഷിക്കപ്പെട്ടയാള്‍ ഈജിപ്ഷ്യന്‍ പൗരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: