ഇടുക്കി: മൂന്നാറിലെ കയ്യേറ്റത്തിനും അനധികൃത കെട്ടിട നിര്‍മ്മാണത്തിനുമെതിരെ ബിജെപി നാളെ മൂന്നാര്‍ രക്ഷാ മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 11ന് മറയൂര്‍ റോഡില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. എസ്. രാജേന്ദ്രന് എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചിരിക്കുന്ന ഇക്കാ നഗറിലേയ്ക്കാണ് മാര്‍ച്ച്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേരെ മാര്‍ച്ചില്‍ അണിനിരത്താനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. രണ്ടാഴ്ച മുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച കേന്ദ്ര മന്ത്രി സി.ആര് ചൗധരി മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മൂന്നാര്‍ പ്രശ്നത്തില്‍ ശക്തമായ തുടര്‍ സമരം നടത്താനാണ് ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: