തിരുവനന്തപുരം: ഏഴാമത് ഒൡമ്പ്യന് സുരേഷ്ബാബു മെമ്മോറിയല്‍ സംസ്ഥാന യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടിന് കിരീടം. ഏഴ് സ്വര്‍ണ്ണവും ഒന്‍പത് വീതം വെള്ളിയും വെങ്കലവും നേടി 198 പോയിന്റുമായാണ് പാലക്കാട് ഓവറോള്‍ ചാമ്പ്യന്‍പ്പട്ടം നിലനിര്‍ത്തിയത്. എട്ട് സ്വര്‍ണ്ണവും 12 വെള്ളിയും അഞ്ച് വെങ്കലവും വീതം നേടിയ തിരുവനന്തപുരം 170 പോയിന്റുമായി രണ്ടാമതെത്തി. എട്ട് സ്വര്‍ണ്ണം അഞ്ച് വെള്ളി നാല് വെങ്കലം നേടി 100 പോയിന്റുമായി എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. 89 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്ത് എത്തി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാല് സ്വര്‍ണ്ണവും എട്ട് വെള്ളിയും നാല് വെങ്കലവും നേടിയ തിരുവനന്തപുരം 110 പോയിന്റുമായി ഒന്നാമത്. മൂന്ന് സ്വര്‍ണ്ണം അഞ്ച് വീതം വെള്ളിയും വെങ്കലവും നേടി 99 പോയിന്റുമായി പാലക്കാടിന് രണ്ടാം സ്ഥാനം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാല് വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടിയ പാലക്കാട് ഒന്നാമതെത്തി. നാല് വീതം സ്വര്‍ണ്ണവും വെള്ളിയും ഒരു വെങ്കലവും നേടി തിരുവനന്തപുരം 60 പോയിന്റുമായി രണ്ടാമതെത്തി.
മീറ്റിന്റെ അവസാന ദിനത്തില്‍ നാല് റെക്കോര്‍ഡുകള്‍ കൂടി പിറന്നു. 200 മീറ്ററില്‍ ആന്‍സി സോജന് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചപ്പോള്‍ മൃദുല മരിയ ബാബു റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവെച്ചു. ഡല്‍ന ഫിലിപ്പ് (400 മീറ്റര്‍ ഹര്‍ഡില്‍സ്), മേഘ മറിയം മാത്യു (ഷോട്ട്പുട്), ആദര്‍ശ് ഗോപി (1500 മീറ്റര്‍) എന്നിവരും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: