മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യം കെട്ടിക്കിടക്കുന്നു

Sunday 9 April 2017 11:04 pm IST

കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യം കെട്ടിക്കിടക്കുന്നു. ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് പുറകിലുള്ള സ്ഥലത്താണ് വന്‍തോതില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തന രഹിതമായതാണ് ഈ സ്ഥിതിക്ക് കാരണം. സിറിഞ്ച്, കൈയ്യുറ, കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവ ഇമേജ് എന്ന സ്ഥാപനത്തിനാണ് ആശുപത്രി അധികൃതര്‍ കൈമാറുന്നത്. എന്നാല്‍ ഇവരും പ്ലാസ്റ്റിക് കവറില്‍ മാലിന്യം ശേഖരിച്ച ശേഷം ആശുപത്രി വളപ്പില്‍ തന്നെയാണ് തള്ളുന്നത്. ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പകര്‍ച്ചവ്യാധി പകരാന്‍ ഇടയാക്കുന്നുണ്ട്. അതിവേഗത്തില്‍ പകരുന്ന എംആര്‍എസ്എ വൈറസ് ബാധിതരായ രോഗികളുള്ള ആശുപത്രിയാണ് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.