എം.അച്യുതന് മുഖ്യമന്ത്രിയുടെ ആദരാഞ്ജലി

Sunday 9 April 2017 11:06 pm IST

കൊച്ചി: അന്തരിച്ച സാഹിത്യ നിരൂപകന്‍ പ്രൊഫ എം. അച്യുതന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കൊച്ചിയില്‍ കാരിക്കാമുറിയിലുള്ള പ്രൊഫ. എം. അച്യുതന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി പ്രൊഫ. എം. അച്യുതന്റെ മകള്‍ ബി. ഭദ്രയെയും മറ്റു ബന്ധുക്കളെയും അനുശോചനമറിയിച്ചു. ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രൊഫ.എം. അച്യുതന്റെ നിര്യാണത്തില്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍ അനുശോചനം രേഖപ്പെടുത്തി. കൊച്ചിന്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 5ന് ബിടിഎച്ചില്‍ എം. അച്യുതന്‍ അനുസ്മരണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.