കൊച്ചി: എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ മരണത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ സഹനത്തെയും ആശങ്കകളെയും മാനുഷിക പരിഗണനയോടെ സര്‍ക്കാരും സമൂഹവും സമീപിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയല്ല, മകന്റെ അകാലവേര്‍പാടില്‍ വേദനിക്കുന്ന ഒരു അമ്മയോടും കുടുംബത്തോടും സമൂഹത്തിനുള്ള കടപ്പാട് കരുണാപൂര്‍വം നിറവേറ്റുകയാണു കേരളീയസമൂഹം ചെയ്യേണ്ടതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: