പരിപാടിക്ക് താമസിച്ചെത്തി; കലാകാരന്മാരെ സിപിഎമ്മുകാര്‍ ആക്രമിച്ചു

Sunday 9 April 2017 11:27 pm IST

നെയ്യാറ്റിന്‍കര: കലാകാരന്‍മാര്‍ക്ക് നേരെ സിപിഎമ്മിന്റെ ആക്രമണം. ശനിയാഴ്ച രാത്രി ചാമവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കോമഡിഷോ അവതരിപ്പിക്കാനെത്തിയ സംഘത്തിനു നേരെയാണ് സിപിഎം അക്രമം അഴിച്ചു വിട്ടത്. പരിപാടി അരമണിക്കൂര്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മിമിക്രി കലാകാരനായ അസ്സീസിനും സംഘത്തിനും നേരെയായിരുന്നു അക്രമം. അസ്സീസിനെയും സംഘത്തേയും സ്‌റ്റേജിനുള്ളിലേയ്ക്ക് വലിച്ചു കയറ്റുകയും സ്ത്രീകളടക്കമുള്ള കലാകാരികളെയും കലാകാരന്‍മാരെയും കാണികളുടെ മുന്നിലിട്ട് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു.അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ച കാണികളെയും മര്‍ദിച്ചു.അവശരാക്കിയ കലാകാരന്‍മാരെ ഭീഷണിപ്പെടുത്തി പരിപാടി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു.പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിപ്പിച്ചപ്പോള്‍ മാരകായുധങ്ങളുമായെത്തിയ സംഘം പരിപാടി അവതരിപ്പിച്ചില്ലെങ്കില്‍ കലാകരന്‍മാര്‍ ആരുംതന്നെ വീട്ടിലേക്ക് മടങ്ങിപോകില്ലായെന്ന് ഭീഷണിപ്പെടുത്തി.സ്ത്രീകളടക്കം അവശതയിലായ കലാകാരന്‍മാര്‍ കോമഡിഷോ അവതരിപ്പിച്ചു.എന്നാല്‍ കോമഡിഷോ കഴിഞ്ഞ് പണം ആവിശ്യപ്പെട്ടപ്പോള്‍ അസഭ്യം പറയുകയും വാഹനം തീയിട്ടു നശിപ്പിക്കുമെന്നും പറഞ്ഞു. സംഘത്തിലുള്ള ഒരാള്‍ കുഴഞ്ഞു വീഴുകയും ചെയ്തു.മര്‍ദ്ദനിത്തില്‍ ഇരയായവരെ കാരക്കോണം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ അസ്സീസ്(32) നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ചികിത്സയിലാണ്.ചാമവിളയിലെ സിപിഎം പ്രദേശിക നേതാക്കളായ ദീപുരാജിന്റെയും സദാശിവന്റെയും നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയത്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കലാകാരന്‍മാര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയതെന്നും ബിജെപി അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അഭിപ്രായപ്പെട്ടു. പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ബിജെപി പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും അദേഹം പറഞ്ഞു.ബിജെപി അരുവിക്കര മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജ്യോതികുമാര്‍,എം.വി രഞ്ചിത്ത്,മണ്ഡലം വൈസ് പ്രസിഡന്റ് പുതുകുളങ്ങര അനില്‍,ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്,യുവമോര്‍ച്ച നേതാക്കളായ രഞ്ചിത്ത്ചന്ദ്രന്‍, രാമേശ്വരം ഹരി എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.