ശ്രീപത്മനാഭസ്വാമിക്ക് ഇന്ന് ആറാട്ട്

Sunday 9 April 2017 11:33 pm IST

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രം പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നടന്നു. ഇന്ന് ആറാട്ട് നടക്കും. ഒമ്പതാം ദിവസമായ ഇന്നലെയായിരുന്നു പള്ളിവേട്ട. രാജകീയമായ ഒരു നായാട്ടായി ഇത് കണക്കാക്കുന്നു. താത്കാലികമായി നിര്‍മ്മിച്ച ഒരു കിടങ്ങില്‍ ഒരു തേങ്ങ വച്ചിരുന്നത്് ഭഗവാന്റെ പ്രതിനിധിയായി കണക്കാക്കുന്ന ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ്മ അമ്പെയ്തു തകര്‍ത്തു. സകല തിന്മകളുടെയും മേലുള്ള വിജയമാണ് ഇതില്‍നിന്നും അര്‍ത്ഥമാക്കുന്നത്. പള്ളിവേട്ട ചടങ്ങിന് ക്ഷേത്രഭരണസമിതി ചെയര്‍മാന്‍ ഹരിപാല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്‌കുമാര്‍, ഭരണസമിതി അംഗം വിജയകുമാര്‍, എ.ഒ.സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ആറാട്ട് ഇന്നു നടക്കും. ആറാട്ട് പ്രമാണിച്ച്് നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കുശേഷം അവധിയായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.