ബിജെപിയുടെ കൊടിമരം നശിപ്പിച്ചു

Sunday 9 April 2017 11:35 pm IST

തിരുവനന്തപുരം: ബിജെപിയുടെ കൊടിമരം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പടിഞ്ഞാറേക്കോട്ടയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന കൊടിമരമാണ് ശനിയാഴ്ച അര്‍ധരാത്രിക്കു ശേഷം നശിപ്പിച്ചത്. കൊടിമരം അടിച്ചുതകര്‍ത്ത് കൊടി കീറിയ നിലയിലാണ്. പാല്‍ക്കുളങ്ങര, പെരുന്താന്നി, ശ്രീവരാഹം വാര്‍ഡുകളിലെ ബിജെപിയുടെ കൊടിമരങ്ങള്‍ വ്യാപമായി നശിപ്പിക്കാന്‍ ശ്രമം നടക്കുന്നു. അന്ധമായ രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി പ്രദേശത്തെ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ നടത്തുന്ന ഹീനശ്രമത്തിന്റെ ഭാഗമായാണ് കൊടിമരം നശിപ്പിക്കപ്പെട്ടതെന്ന് ബിജെപി ഏര്യാ കമ്മറ്റി ചൂണ്ടിക്കാട്ടി. വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുെമന്ന് മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍, വൈസ് പ്രസിഡന്റ് പാല്‍ക്കുളങ്ങര വിജയന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.