വിഴിഞ്ഞം: ബിജെപി എന്‍ആര്‍ഐ സെല്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ യോഗം കോവളം ഉദയസമുദ്ര ഹോട്ടലില്‍ വെച്ച് നടന്നു.സംസ്ഥാന കണ്‍വീനര്‍ എന്‍.ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. സെല്‍ സംസ്ഥാന സഹകണ്‍വീനര്‍ ബിനേഷ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്.ചന്ദ്രപ്രകാശ്, വി.ആര് രാജശേഖരന് നായര്‍, ഏ.കെ ചന്ദ്രശേഖരന്, ശില്‍പ്പാ നായര്‍,അസീസ് അബ്ദുള്ള, രാജേഷ്, ദീപക്, സതീഷ്, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: