റായ്പൂരില്‍ 200 ബൈക്കുകള്‍ കത്തിനശിച്ചു

Tuesday 23 May 2017 1:55 pm IST

റായ്പൂര്‍: ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലെ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ തീപിടിത്തം. ബൈക്കും സൈക്കിളുമുള്‍പ്പെടെ ഇരുന്നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു. ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തീപിടിത്തം. ഇതേസമയം ആയിരത്തിലധികം വാഹനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഒരു മൂലയില്‍ തീ കണ്ടത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന റെയില്‍വേ പോലീസും ആര്‍പിഎഫും സമയോചിതമായി പ്രവര്‍ത്തിച്ചതാണ് ആഘാതം ഒഴിവാക്കിയത്. ഇവര്‍ മറ്റു ഭാഗത്തു നിന്ന് വാഹനങ്ങള്‍ സുരക്ഷിതമായി നീക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ രാജ്കുമാര്‍ ബോര്‍ഝ പറഞ്ഞു. കനത്ത ചൂടിലും ചൂടുകാറ്റിലും ഇന്ധന ടാങ്ക് ഭാഗത്തുണ്ടായ തീപ്പൊരിയാണ് കാരണമെന്ന് പ്രാഥമിക നിഗമനം. എന്നാല്‍, മറ്റു സാധ്യതകളും അന്വേഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.