പാലക്കാട്: രാജ്യത്ത് അഴിമതിക്കെതിരെ ആരംഭിച്ച കുരിശ് യുദ്ധത്തിന് ഫലം കണ്ടുതുടങ്ങിയെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി എംപി. കിണാവല്ലൂര്‍ ശശിധരന് രചിച്ച കേരളത്തിന്റെ രാജര്‍ഷി എന്ന ഒ. രാജഗോപാലിന്റെ ജീവചരിത്രത്തിന്റെ രണ്ടാമത് പതിപ്പ് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന് നായര്‍ അധ്യക്ഷത വഹിച്ചു. വി.ആര്. മോഹന്‍ദാസ്, ജോര്ജ്ജ്ദാസ് എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. കിണാവല്ലൂര്‍ ശശിധരന്റെ എകാങ്ക നാടക സമാഹാരമായ മനസ്സു നന്നാവട്ടെ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
ബിജെപി നേതാക്കളായ കെ.രാമന്‍പിള്ള, ശോഭസുരേന്ദ്രന്‍, വി.രാമന്‍കുട്ടി, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, യു,കൈലാസമണി, വി.നടേശന്, എസ്.പി.അച്യുതാന്ദന്, കിണാവല്ലൂര്‍ ശശിധരന് എന്നിവര്‍ സംസാരിച്ചു. രാജഗോപാലിനോടൊപ്പം ജനസംഘപ്രവര്ത്തനത്തിലുണ്ടായിരുന്ന എം.പി. ശ്രീവള്ളി, യു.കെ.സുബ്രഹ്മണ്യന്, ഈച്ചരന്‍, സി.കൃഷ്ണന്, വി.രാമന്‍കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോട്ടമൈതാനത്ത് ആല്, മാവ് വൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ‘ഹിന്ദു സമൂഹം അകത്തുനിന്നും
പുറത്തുനിന്നും വെല്ലുവിളി നേരിടുന്നു’
പ്രതികരിക്കാൻ ഇവിടെ എഴുതുക: