കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

Tuesday 23 May 2017 12:25 pm IST

മാവേലിക്കര: എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആര്‍ഷാ (20)ണ് ഇന്നലെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പുലര്‍ച്ചെ 1.45നായിരുന്നു സംഭവം. കൈ ഞെരമ്പ് മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ രക്ഷപ്പെടുത്തി. ആദ്യം കായംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചത് കോളേജ് മാനേജ്‌മെന്റിന്റെ പീഡനം മൂലമാണെന്ന് ആരോപിച്ച് എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്എഫ്‌ഐക്കാര്‍ കോളേജ് അടിച്ചു തകര്‍ത്തു. കോളേജിന്റെ ചുറ്റുമുള്ള ചില്ലുകളും പ്രവേശന കവാടവുമാണ് തകര്‍ത്തത്. രണ്ട് ബസുകളും തകര്‍ത്തു. എന്നാല്‍, അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശിവസുദന്‍പിള്ള, മാവേലിക്കര സിഐ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കോളേജ് അധികൃതരില്‍ നിന്നും തെളിവെടുത്തു. കോളേജിനു സമീപം വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.