ഓച്ചിറ: കരുനാഗപ്പള്ളിയില്‍ കാര്‍ മരത്തിലിടിച്ച് സ്വര്‍ണ വ്യാപാരി മരിച്ചു. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് കരുനാഗപ്പള്ളി ചിറ്റുമൂല വാലേല്വീട്ടില് സത്താര്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം.
പത്തനംതിട്ട ഗവിയില്‍ വിനോദയാത്രക്ക് പോയി മടങ്ങും വഴിയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കുട്ടികളടക്കം നാലു പേരെ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സത്താറിന്റെ കബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് ചിറ്റുമൂല ജുംഅ മസ്ജിദ് ഖബര്‍സ്താനില്‍ നടക്കും. പുതിയകാവ് വാലേല്‍ ജുവലേഴ്സ് ഉടമയാണ് സത്താര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: