വ്യാപാരികൾ അനാഥരല്ല:ടി.നസ്റുദ്ദീൻ

Monday 10 April 2017 3:22 pm IST

മാനന്തവാടി: കേരളത്തിലെ വ്യാപാരി സമൂഹം അനാഥരല്ലെന്നും ശക്തമായ നേതൃത്വം ജില്ലക്കകത്തും പുറത്തും ഉള്ളവരാണന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസ്റുദ്ദീൻ.വെള്ളമുണ്ട എട്ടേനാലിൽ വ്യാപാര ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .പുതിയ ദേശീയപാത വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും സ്ഥല ഉടമയെ പോലെ നഷ്ടപരിഹാരത്തിന് അർഹത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് പി.വി. ജോസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വെള്ളമുണ്ട പെയിന്‍ ആന്‍റ് പാലിയേറ്റിവിനുള്ള വീല്‍ചെയര്‍ നല്‍കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി നിര്‍വ്വഹിച്ചു. യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ജോജിന്‍.ടി.ജോയ്, ഇസ്മാലി ഉസ്മാന്‍, നൗഷാദ് കാക്കവയല്‍, പി.കെ. സുബൈര്‍, ഓ.കെ.അഹമ്മദ്, സകീന കുടുവ,  മണിമ ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.