ശക്തിവേലിന് ഇടക്കാല ജാമ്യം

Tuesday 23 May 2017 11:21 am IST

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നാം പ്രതി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയത്. കേസിലെ മൂന്നാം പ്രതിയായ ശക്തിവേല്‍ ഞായറാഴ്ച കോയന്പത്തൂരിലെ കിനാവൂരില്‍ നിന്നാണ് പിടിയിലായത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളജ് അധ്യാപകരായ പ്രവീണ്‍, ദിപിന്‍ എന്നിവരെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. ആത്മഹത്യ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കെ ഇരുവരെയും പിടികൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും ജാമ്യത്തില്‍ വിടണമെന്നും കാണിച്ച് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.