തിരുവനന്തപുരം: ചലച്ചിത്ര-സീരിയല്‍ താരവും കോമഡി ഷോകളിലെ നിറസാന്നിധ്യവുമായ അസീസ് നെടുമങ്ങാടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആനാവൂര്‍ സ്വദേശി വിപിന്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച തിരുവനന്തപുരം വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന പരിപാടി അവതരിപ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് സംഘാടകര്‍ അസീസിനെ മര്‍ദ്ദിക്കുകയായിരുന്നു.
ഒമ്പതു മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടിക്കായി കലാകാരന്മാര്ക്ക് 11 മണിക്കാണ് എത്താന്‍ കഴിഞ്ഞത്. ഇതില്‍ ക്ഷുഭിതരായ ആഘോഷ കമ്മറ്റിക്കാര് അസീസിനെ മര്‍ദിക്കുകയായിരുന്നു.
എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹീറോ ബിജു, ശ്രീകാന്ത് മുരളി ചിത്രം എബി എന്നീ സിനിമകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് അസീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: