തിരുവനന്തപുരം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ 12ന് മണ്ഡലത്തിന്റെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു.
അന്നേദിവസം എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.
മണ്ഡലത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ ജോലിനോക്കുന്ന കാഷ്വല്‍ ജീവനക്കാരുള്‍പ്പെടെയുള്ള മലപ്പുറം മണ്ഡലത്തിലെ സമ്മതിദായകര്‍ക്കും തെരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: