തുറവൂര്‍: ബിവറേജസ് മദ്യവില്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. തുറവൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തിരുമല ചാവടിമാളികത്തറ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മദ്യശാല ആരംഭിക്കുന്നതിനെതിരെയാണ് മദ്യ വിരുദ്ധ സമിതിയും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. പള്ളിത്തോട്ടില്‍ നിന്ന് ആരംഭിച്ച പ്രകടനം മാളികത്തറയില് സമാപിച്ചു. മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. എഡ്വേഡ് പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: