ആലപ്പുഴ: കയര്‍ ഐആര്‍സി#ിയല് ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തുക, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ബിഎംഎസ്സിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, കയര്‍ വ്യവസായത്തെ സംരക്ഷിച്ച് തൊഴിലാളികളുടെ തൊഴിലും വേതനവും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കയര്‍ ക്ഷേമനിധി ഓഫീസിലേക്ക് 12ന് 10.30ന് മാര്‍ച്ച് നടത്തും. ധര്‍ണ്ണ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗ്ഗവന് ഉദ്ഘാടനം ചെയ്യും. കയര്‍ മസ്ദൂര്‍ സംഘ് പ്രസിഡന്റ് വി.കെ. ശിവദാസ് അദ്ധ്യക്ഷനാകും. കേരള പ്രദേശ് കയര്‍ മസ്ദൂര്‍ സംഘം പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: