ചേര്‍ത്തല: കാലഹരണപ്പെട്ട സംവരണതത്ത്വങ്ങളും ജാതിസമവാക്യങ്ങളും തിരുത്തണമെന്ന് ശ്രീപുഷ്പക ബ്രാഹ്മണസേവാസംഘം ഏഴാമത് ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
മന്ത്രി പി. തിലോത്തമന് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്പിഎസ്എസ് ദേശീയ പ്രസിഡന്റ് ഡോ. പ്രദീപ് ജ്യോതി അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.വി സുധീര്‍ നമ്പീശന് മുഖ്യപ്രഭാഷണം നടത്തി.
എം.ജി. രാജു, വി. പരമേശ്വരന് ഉണ്ണി, സി.എ. രാജന്. എന്‍. ഉണ്ണി, മണി.എസ്.തിരുവല്ല, അക്ബര്‍, രവീന്ദ്രകുമാര്‍, ടി.പി. ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചലച്ചിത്രതാരം മുത്തുമണി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: