അതിരപ്പിള്ളി പദ്ധതിയില്‍ സിപിഐക്ക് ഇരട്ടത്താപ്പ്

Monday 10 April 2017 9:11 pm IST

ചാലക്കുടി: അതിരപ്പിള്ളി പദ്ധതി വിഷയത്തില്‍ നഗരസഭയിലും നഗരസഭക്ക് പുറത്തും സിപിഐ കൗണ്‍സിലര്‍മാര്‍ക്ക് വിരുദ്ധ അഭിപ്രായം. നഗരസഭിയില്‍ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടണമെന്ന പ്രമേയത്തെ കൗണ്‍സിലില്‍ എതിര്‍ത്തവര്‍, പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി രംഗത്ത് വന്നിരിക്കുകയാണ്. ചാലക്കുടി പുഴയേയും ജനങ്ങളേയും ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്ത കൗണ്‍സിലര്‍മാര്‍ സിപിഐയുടേയും, എ.ഐവൈഎഫിന്റേയും നേതൃത്വത്തില്‍ അതിരപ്പിള്ളിയില്‍ സംരക്ഷണ ശൃംഖല തീര്‍ക്കാനൊരുങ്ങുകയാണ്. 23ന് നടക്കുന്ന പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും. എല്‍ഡിഎഫില്‍ അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു പ്രമേയത്തെ സിപിഐ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തത്. പ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു ഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍. ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന് പുറമെ ജീജന്‍ മത്തായി, ശശി കോട്ടായി, ബിജി സദാനന്ദന്‍, ബീന ഡേവീസ്,ബിന്ദു ശശി കുമാര്‍, ഗീത സാബു തുടങ്ങിയവരാണ് സിപിഐ കൗണ്‍സിലര്‍മാര്‍. പദ്ധതിക്കെതിരെ പ്രമേയം വന്നപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ യുഡിഎഫ് ഉന്നയിച്ച മുദ്യവാക്യവുമായി സമര പരിപാടികളുടെ പ്രചരണാര്‍ത്ഥം സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പദ്ധതിയെ കുറിച്ച് പറയുന്നില്ലെന്നു പറയുന്നവര്‍ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴ സംരക്ഷിക്കുക, പ്രകൃതി സംരക്ഷിക്കുക തുടങ്ങിയ മുദ്രവാക്യം ഉയര്‍ത്തി എന്തിനാണ് സമരം സംഘടിപ്പിക്കുന്നമതന്നാണ് നാട്ടുകാരുടെ ചോദ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.