ആശുപത്രിയിലേക്ക് ബസ് സര്‍വീസ് നടത്തുന്നില്ല; ജനം വലയുന്നു

Monday 10 April 2017 9:13 pm IST

ചാലക്കുടി: ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പെര്‍മിറ്റുള്ള സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്താതെ ജനങ്ങളെ കബളിപ്പിക്കുന്നു. പല കാരണങ്ങള്‍ പറഞ്ഞ് സര്‍വീസ് പലപ്പോഴും നടത്തുവാന്‍ തയ്യാറാകുന്നില്ല. ഇത് മൂലം ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരയവര്‍ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മലക്കപ്പാറ മുതലുള്ള ആദിവാസികള്‍ ചികിത്സ തേടിയെത്തുന്നതാണ് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി. പാവപ്പെട്ട ആദിവാസികള്‍ ഓട്ടോറിക്ഷക്ക് മുപ്പത് രൂപ നല്‍കേണ്ടി വരുകയാണ്. പെര്‍മിറ്റ് ഉണ്ടായിട്ടും ഒരു ബസു പോലും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നില്ല. എപ്പോഴും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബസ് മുതലാളിമാര്‍ പെര്‍മിറ്റ് നേടിയ റൂട്ടുകളിലേക്ക് സര്‍വ്വീസ് നടത്തുവാന്‍ തയ്യാറാവുന്നില്ലെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. സര്‍വ്വീസ് നടത്താതിരിക്കുന്ന ബസുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ആര്‍ടിഒക്ക് ബിജെപി പരാതി നല്‍കി. യോഗത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.ആര്‍.രാജേഷ്, വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്‍, ടി.പി.ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.