കുന്നംകുളം: കടവല്ലൂര്‍ പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കടങ്ങോട് തിപ്പലശേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 29 ദിവസമായി നടത്തിവരുന്ന യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റിയുടെ അനിശ്ചിതകാല നിരാഹാര സമരം വിജയിച്ചു.
6 ലക്ഷം രൂപ ചിലവാക്കി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ അനീഷ്കുമാര്‍ നാരങ്ങാനീര് നല്കി. മണ്ഡലം പ്രസിഡണ്ട് നിരാഹാരം അനുഷ്ടിച്ചവരെ മാലയിട്ടു സ്വീകരിച്ചു. തുടര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തി പി.ജെ ജെബിന്, രവി കടവല്ലൂര്‍, നികേഷ് കടവല്ലൂര്‍, ശങ്കരനാരായണന്, ബിജീഷ്, ജോണി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: