കൊടുങ്ങല്ലൂര്‍: തിരുവാഭരണം തിരിമറി നടത്തിയ സി പി ഐ നേതാവിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിജെപി, ആല സര്‍വീസ് സഹകരണ ബാങ്ക് മാര്‍ച്ച് നടത്തി. ആല പനന്തറ മുത്തപ്പന് ക്ഷേത്രത്തിലെ ആഭരണങ്ങള്‍ ലോക്കറില്‍നിന്നെടുത്ത് പണയം വെച്ച സിപിഐ നേതാവ് പ്രഭോഷിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര് അജി ഘോഷ് ഉദ്ഘാടനം ചെയ്തു. ടി.പി.സതീഷ് കുമാര്‍, കെ .പി രമേഷ്, ലക്ഷ്മി മഞ്ചു ലാല്‍, ടി.കെ.കുട്ടന്, എം.എസ്.അനീഷ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: