കോട്ടയം: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമ നവമി ആഘോഷം ഇന്ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന് മൈതാനത്ത് നടക്കും. രാവിലെ 9ന് ശ്രീരാമ മഹായജ്ഞം, ഉച്ചകഴിഞ്ഞ് 2ന് കോത്തല ശ്രീ പാര്‍വ്വതി ഭജന്‍സ് അവതരിപ്പിക്കുന്ന നാമതീര്‍ത്ഥലയം.വൈകുന്നേരം 4ന് നടക്കുന്ന സമ്മേളനത്തില്‍ സംപൂജ്യസ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായിരിക്കും.വി എച് പി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ജി കണ്ണന് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ കര്മസേവകരെയും രാമായണ കലാകാരന്മാരെയും ആദരിക്കും. വിശ്വഹിന്ദു പരിഷത്ത് ശ്രീരാമ നവമിആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രഖണ്ഡുകളില് മഹാസത് സംഗങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: