മുണ്ടക്കയം ഈസ്റ്റ്: ടി.ആര് ആന്റ്.ടി. എസ്റ്റേറ്റില്‍ ചെന്നാപ്പാറയില്‍ ബിഎംഎസിന്റെ കൊടിമരം നശിപ്പിച്ചതില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനവും വിശദികരണയോഗവും നടത്തി. ബിഎംഎസ് സ്ഥാപിച്ച കൊടിമരമാണ് രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. സിഐടിയു വിന്റെ സ്വാധീന മേഖലകളില്‍ നിന്നും കുറെ നാളുകളായി നിരവധി തൊഴിലാളികളാണ് ബിഎംഎസില്‍ ഒഴുകി എത്തുന്നത്. ഇതിലുള്ള അസഹിഷ്ണുതയാണ് കൊടിമരം നശിപ്പിച്ചതിന്റെ പിന്നിലെന്ന് കരുതുന്നു.
പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന വിശദികരണ യോഗത്തില്‍ ബിഎംഎസ് മേഖലാ പ്രസിഡണ്ട് കെ.ജെ. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സമിതിയംഗം ബി. വിജയന് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എസ്.സുനില്‍ .ബി.മോണ്സണ് ,കുര്യാക്കോസ് ജോസഫ് , ,വി.ജി ഭദ്രന് ,കെ ഏ സുരേന്ദ്രന് ,ടി.ആര് സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: