കടുത്തുരുത്തി: കളക്ഷന്‍ കുറവായെന്ന കാരണത്താല്‍ വൈക്കം-കടുത്തുരുത്തി-കാട്ടാമ്പാക്ക് -കുറവിലങ്ങാട് റൂട്ടില്‍ നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. യാത്രാക്ലേശം അനുഭവിക്കുന്ന ഈ റൂട്ടില്‍ യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന വിധത്തിലാണ് ബസ്സര്‍വ്വീസ് നടത്തിവന്നിരുന്നത്. എന്നാല്‍ സംസ്ഥാനത്താകെ 10,000/- രൂപയില്‍ താഴെ കളക്ഷനുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കാട്ടാമ്പാക്ക് സര്‍വ്വീസും പ്രതിസന്ധിയിലായി തീര്‍ന്നത്. പുതിയ സര്‍വ്വീസിന് പൗരാവലിയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: