രാത്രി സമയത്ത് വൈദ്യുതി മുടക്കം പതിവാകുന്നു

Monday 10 April 2017 9:38 pm IST

മുട്ടം: കനത്ത ചൂട് നിലനില്‍ക്കുന്ന സമയത്തും വൈദ്യുതി മുടങ്ങുന്നത് ഇരുട്ടടിയാകുന്നു. ദിവസേന ചൂട് കൂടുന്നത് മൂലം രാത്രിയില്‍ ഉറങ്ങുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനു പുറമെയാണ് വൈദ്യുതി മുടങ്ങുന്നത്. വൈദ്യുതി മുടങ്ങുന്നതിനാല്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. വൈദ്യുതി മുടങ്ങിയാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് പുന:സ്ഥാപിക്കുന്നത്. കാറ്റും മഴയുമില്ലാത്ത സമയങ്ങളിലും വൈദ്യുതി മുടങ്ങുന്നത് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. വൈദ്യുതി നിലയത്തിന്റെ സമീപ പ്രദേശങ്ങളില്‍ പോലും മുടക്കമില്ലാതെ വൈദ്യുതി ലഭിക്കാത്തത് അധികൃതരുടെ അനാസ്ഥ മൂലമാണ്. കനത്ത ചൂടില്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ച് ആശ്വാസം കണ്ടെത്തുന്നവര്‍ക്ക് വൈദ്യുതി മുടക്കം ഇരുട്ടടിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.